തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണ് എന്‍ഡിഎയുടെ സഖ്യ കക്ഷിയായ ബിഡിജെഎസിന് നേരിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞത്. 2015 നേക്കാളും സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും മികച്ച വിജയം നേടാന്‍ ബിഡിജെഎസിനായില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലെ പരിതാപകരമായ പ്രകടനം വിലയിരുത്താന്‍ ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളില്‍ അസംതൃപി പ്രകടമായി തുടങ്ങി. തെരഞ്ഞെടുപ്പിലെ ശോചനീയാവസ്ഥ പരിശോധിക്കാനായി നാളെ ചേര്‍ത്തലയില്‍ അടിയന്തിര യോഗം ചേരും.
പഞ്ചായത്തുകളിലും നഗരസഭ, കോര്പ്പറേഷന് എന്നിവയില്‍ ഏറ്റവുമധികം സീറ്റുകള്‍ സ്വന്തമാക്കിയത് ഇടതുപക്ഷമാണ്.അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ വിജയം ലക്ഷ്യം വെച്ച് ഏഴായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎയുടെ പ്രവര്‍ത്തനം. എന്നാല്‍ മുന്നണിക്ക് വിജയം നേടാനായത് ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമാണ്.
തലസ്ഥാന ജില്ലയിൽ ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഐതിഹാസിക വിജയം നേടി. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കരുതിയ തിരുവനന്തപുരത്ത് തകര്‍ച്ച പൂര്‍ത്തിയാക്കി യുഡിഎഫ് നിലംപതിച്ചപ്പോൾ കോർപ്പറേഷൻ പിടിക്കുമെന്നുള്ള ബിജെപിയുടെ വ്യാമോഹവും ഫലം കണ്ടില്ല. കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 51 സീറ്റാണ് വേണ്ടതെന്നിരിക്കെ 52 വാർഡുകളിലെ മിന്നും വിജയത്തോടെ എൽഡിഎഫ് മുന്നേറി.കൂടാതെ പൂന്തുറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയും എല്ഡിഫിനാണ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും വ്യക്തമായ മേധാവിത്വം നേടാൻ ഇടതുമുന്നണിക്കായി.
മോഡി ഭരണതോടൊപ്പം ശബരിമല അയ്യപ്പനെയും ബിജെപി ആയുധമാക്കി. പലയിടങ്ങളിലും ‘അയ്യപ്പന് ഒരു വോട്ട്’ എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയത്.
English summary:BDJS got only one seat in Election
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.