Janayugom Online
Kavitha Lankesh- Janayugom

ഹരീഷിനെതിരായ ഭീഷണിക്കെതിരെ നാടൊരുമിക്കണമെന്ന് കവിതാ ലങ്കേഷ്

Web Desk
Posted on July 23, 2018, 10:13 pm

തിരുവനന്തപുരം: രചനകളുടെ പേരില്‍ കലാകാരന്മാര്‍ മുന്‍പില്ലാത്തവിധം സെന്‍സറിംഗിനും അക്രമത്തിനും ഇരയാകുന്നതായി കവിതാ ലങ്കേഷ്. ഗൗരി ലങ്കേഷിനും പെരുമാള്‍ മുരുകനും കേരളത്തില്‍ എസ്. ഹരീഷിനും നേരിടേണ്ടിവന്ന എതിര്‍പ്പുകളേയും ഭീഷണികളേയും കൂട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു. കലാകാരന്മാരോടും എഴുത്തുകാരോടും സമാനതകളില്ലാത്ത വിധത്തിലാണ് ചിലര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഗോവിന്ദ് പന്‍സാരെയ്ക്കും കല്‍ബുര്‍ഗിയ്ക്കും സംഭവിച്ചത് നേരത്തേ തന്നെ വേദനിപ്പിച്ചിരുന്നു. പക്ഷെ സ്വന്തം സഹോദരിയ്ക്ക് അത്തരമൊരു ദുരന്തം സംഭവിച്ചപ്പോഴാണ് ഈ ഭ്രാന്തമായ അസഹിഷ്ണുതയുടെ ആഴം തിരിച്ചറിഞ്ഞത്. ചെറുത്തുനില്‍പ്പുകള്‍ ഒറ്റപ്പെട്ടവയാകുന്നതിനാലാണ് ഇത് തുടരുന്നതെന്നും മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ കവിത ലങ്കേഷ് പ്രതികരിച്ചു.