Web Desk

തിരുവനന്തപുരം:

June 11, 2020, 9:12 pm

ജാഗ്രത തുടരണം; പുതിയ ശീലങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി

Janayugom Online

കൊറോണ ബാധ അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന വിദഗ്ധാഭിപ്രായങ്ങൾ മാനിച്ച് പണ്ടേ ശീലിച്ചതിനൊപ്പം നാം പുതിയ ശീലങ്ങളിലേക്കും മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രത എപ്പോൾ കുറയുമെന്നും പറയാൻ കഴിയില്ല. രോഗബാധ കൈവിട്ട് പോകുന്ന നിലയിലേക്ക് സംസ്ഥാനം ഇതുവരെ എത്തിയിട്ടില്ല. സംസ്ഥാനത്ത് തുടർന്നു വരുന്ന പ്രതിരോധ നടപടികള്‍ അത്ര പെട്ടെന്ന് അവസാനിപ്പിക്കാനും കഴിയുന്നതല്ല. വൈറസിനൊപ്പമുള്ള ജീവിതത്തിൽ ജാഗ്രത തുടർന്നേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രതിരോധ നടപടികളിൽ യാതൊരുവിധ അയവും വന്നിട്ടില്ല. എന്നാൽ ഇവയിൽ നിന്നും വ്യതിചലിച്ചുകൊണ്ടും ചിലർ പ്രവർത്തിക്കുന്നുണ്ട്. അത് സമൂഹത്തിനാകെ ആപത്താണ്. അവരെയും പൊതുധാരയുടെ ഭാഗമാക്കാനാകണം. നമ്മുടെ ശ്രദ്ധ സമ്പർക്ക വിലക്കിലും ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി തുടർന്നുവന്ന പ്രതിരോധ രീതികളിലുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹോം ക്വാറന്റൈൻ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയതാണ്. അത് രാജ്യം തന്നെ ശ്രദ്ധിച്ചതുമാണ്. മതിയായ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈന് യാതൊരു തടസവുമില്ല. ഹോം ക്വാറന്റൈൻ എന്നത് ഇപ്പോൾ റൂം ക്വാറന്റൈനിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

YOU MAY ALSO LIKE THIS VIDEO