Web Desk

പത്തനംതിട്ട

January 12, 2020, 10:03 am

പത്തനംതിട്ടയിൽ കരടിയുടെ ആക്രമണം: ഗൃഹനാഥന് ഗു​രു​ത​ര പരിക്ക്

Janayugom Online

കരടിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതരപരിക്ക്. പത്തനംതിട്ട തലമാനം വാഴവിളയിൽ രാജൻ കുട്ടിയെയാണ് (46) കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയപ്പോഴായിരുന്നു രാജൻ കുട്ടിയെ കരടി ആക്രമിച്ചത്.