താടിയിൽ വിരിഞ്ഞ രൂപങ്ങൾ: ഇവർ ബിയേർഡ് ചാംപ്യൻഷിപ്പിലെ താരങ്ങൾ

Web Desk
Posted on December 01, 2019, 7:10 pm

ചിക്കാഗോ: താടിയും മീശയും ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ ഒരു ട്രെൻഡ് ആയിമാറിയ കാര്യമാണ്. കട്ടി മീശയും താടിയും വേണമെന്നാണ് ഇന്ന് എല്ലാ ചെറുപ്പക്കാരും ആഗ്രഹിക്കുന്നതും. എന്നാൽ കേവലം കട്ടി മീശയ്ക്കും താടിക്കും പകരം താടിയിലും മീശയിലും വ്യത്യസ്ത രൂപങ്ങൾ മിനഞ്ഞ് ലോക ശ്രദ്ധനേടിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ ഇവിടെ. ചിക്കാഗോയില്‍ നടന്ന ബിയേഡ് ആന്‍ഡ് മൊസ്റ്റാഷ് ചാംപ്യന്‍ഷിപ്പിലെ മത്സരാര്‍ഥികളാണ് ഇത്തരത്തിൽ താടിയിലും മീശയിലും വ്യത്യസ്ത രൂപങ്ങൾ പണിതിരിക്കുന്നത്.

ക്രാഫ് ബിയേഡ്, ഫുള്‍ ബിയേഡ്, ഫുള്‍ മൊസ്റ്റാഷ്, ബിസിനസ് ബിയേഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കും. കാറ്റാടിയും നക്ഷത്രവും വളയങ്ങളും ചക്രങ്ങള്‍, നീരാളി എന്നിങ്ങനെ വ്യത്യസ്ഥ മോഡലുകളാണ് ഇവരുടെ താടിയില്‍ കാണാന്‍ സാധിക്കുക.

ഫുള്‍ ബിയേഡ് ഫ്രീസ്‌റ്റൈലില്‍ ജേസണ്‍ കെല്ലി ഒന്നും ജോ ഫാരെല്‍ രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഓരോ വര്‍ഷവും താടിക്കാരുടെ എണ്ണവും പുതിയ പരീക്ഷണങ്ങളും മത്സരത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ചെയ്യുന്നത്.

you may also like this video