ജയ് ശ്രീറാം, മോഡി സിന്ദാബാദ്, എന്നിങ്ങനെ ഉറക്കെ വിളിക്കാത്തതിന് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ 52 കാരനായ ഗഫ്ഫര്‍ അഹമ്മദ് കച്ചാവ എന്നയാളാണ് തനിക്കുണ്ടായ അതിക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പാക്കിസ്ഥാനിലേക്ക് പോകാനും ഇവര്‍ ആവശ്യപ്പെട്ടതായി ഗഫ്ഫര്‍ പറയുന്നു. രണ്ടു പേര് ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
അടുത്ത ഗ്രാമത്തിലെ ഒരു യാത്രക്കാരെ കൊണ്ടാക്കിയിട്ട് വരുന്ന വഴിയാണ് ഗഫ്ഫറിനെ നേരെ അക്രമം നടന്നത്. ഇരുവരും ഗഫ്ഫറിനോട് ജയ് ശ്രീം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കച്ചാവ ഇതിന് വിസമ്മതിച്ചതോടെ ഇയാളെ വടികൊണ്ട് അടിച്ചു. ഗഫ്ഫറിനെ അക്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഇവര്‍ മദ്യലഹരിയിലാണ് ഇതെല്ലാം ചെയ്തതെന്നാണ് പൊലീസിന്റെ വാദം.
ENGLISH SUMMARY: BEATEN FOR NOT CHANTING JAI SREE RAM AND JAI MODI
YOU MAY ALSO LIKE THIS VIDEO