10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 23, 2023
July 30, 2023
October 30, 2022
October 24, 2022
October 20, 2022
August 14, 2022
August 4, 2022
May 24, 2022
May 13, 2022
May 7, 2022

വാളയാറിൽ സഹോദരങ്ങളെ മർദിച്ച സംഭവം: ഒരു പൊലീസുകാരനെ കൂടി സ്ഥലം മാറ്റി

Janayugom Webdesk
പാലക്കാട്
October 24, 2022 8:26 am

സഹോദരങ്ങളെ മർദിച്ച കേസിൽ വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമി ജോൺ ആൽബർട്ട് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.യുവാക്കളെ മര്‍ദിച്ച ദിവസം വാളയാർ സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു. സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും ഹൃദ്രോഗിയായ അമ്മയെയും കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും തുടര്‍ന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

Eng­lish Sum­ma­ry: beat­ing inci­dent in Wala­yar: One more police­man transferred
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.