June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ നിറത്തിലുള്ള ഭംഗിയുള്ള ബാഗുകളുമായി വനിത കൂട്ടായ്മ

By Janayugom Webdesk
January 12, 2020

ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ച് കാരി ബാഗും പേഴ്സും നിര്‍മ്മാണം വനിത സംഘത്തിന്റെ നേത്യത്വത്തില്‍. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പിലെ വനിതാ സംരംഭ കൂട്ടായ്മയാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ബാഗുകള്‍ ഒരുക്കുന്നത്. ബാഗുകള്‍, ബിഗ് ഷോപ്പറുകള്‍, പേഴ്സുകള്‍, ടിഫിന്‍ കാരി ബാഗ്, ലേഡീസ് ഷോള്‍ഡര്‍ ബാഗ്, ട്രാവലിംഗ് ബാഗ്, പച്ചക്കറികളും മറ്റും നടുന്നതിനായി ഗ്രോ ബാഗുകള്‍, വേസ്റ്റ് ബിന്നുകള്‍ തുടങ്ങിയവയാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്നത്.

പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം കുറഞ്ഞ നിരക്കില്‍ എങ്ങനെ കവറുകളും ബിഗ് ഷോപ്പറുകളും ഒരുക്കാം എന്ന ചിന്തയില്‍ നിന്നാണ് നെടുങ്കണ്ടം തേര്ഡ്ക്യാമ്പിലെ വനിതാ കൂട്ടായ്മ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഉപയോഗ ശൂന്യമായ വിവിധ വസ്ത്രങ്ങള്‍ ബാഗുകളും പേഴ്സുകളുമായി ഇവര്‍ മാറ്റുന്നു. നിത്യോപയോഗത്തിനായി ആവശ്യമായ വിവിധ തരം കവറുകളാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നിര്‍മ്മിയ്ക്കുന്നത്. സന്ധ്യ, ഷീല, ബീനൂട്ടി, വിജി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് തയ്യല്‍ ജോലികളുമായാണ് ലാവണ്യ എന്ന പേരില്‍ ഇവര്‍ സംരംഭം ആരംഭിച്ചത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ തുണി സഞ്ചി നിര്‍മ്മാണം ആരംഭിയ്ക്കുകയായിരുന്നു. തയ്യല്‍ ജോലികള്‍ക്കായി സഹായികളും ഉണ്ട്. നിലവില്‍ ഇവരുടെ പക്കല്‍ ഉള്ള വസ്ത്രങ്ങളും അയല്‍പക്കങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. പഴയ വസ്ത്രങ്ങള്‍ ബാഗുകള്‍ ആക്കി നല്‍കണമെന്ന് ആവശ്യപെട്ടും ആളുകള്‍ എത്തുന്നു.സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമായതോടെ കുറഞ്ഞ നിരക്കില് പകരം സംവിധാനം എങ്ങനെ സാധ്യമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വനിതാ കൂട്ടായ്മ.

ENGLISH SUMMARY : Beau­ti­ful Bags with Use­less Clothes

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.