June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ബ്യൂട്ടി പാർലർ മാനേജർ കൊല്ലപ്പെട്ട നിലയിൽ; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

By Janayugom Webdesk
January 25, 2020

ബ്യൂട്ടി പാർലർ മാനേജറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സെക്കന്ദരാബാദ് സ്വദേശി ചണ്ടി രുദ്രയെ പൊലീസ് തെരയുന്നു. ഇയാൾ ബ്യൂട്ടി പാർലർ ജീവനക്കാരനാണ്. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരൻ ആണ് കൊല്ലപ്പെട്ടത്.

എറണാകുളത്ത് കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം. വയറ്റിൽ കുത്തേറ്റ നിലയിൽ ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ ജീവനക്കാർ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വാക്കുതർക്കത്തെ തുടർന്ന് വിജയ് ശ്രീധരനെ ചണ്ടി കുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഒളിവില്‍ പോയിരിക്കുന്ന ചണ്ടി രുദ്രയ്ക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Beau­ty par­lor man­ag­er killed at Kochi.

you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.