100 കോടിയോളം വരുന്ന നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി

Web Desk
Posted on January 17, 2018, 12:41 pm

ഉത്തര്‍പ്രദേശിൽ  ഒരു വീട്ടില്‍ നിന്നും 100 കോടിയോളം രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. പണമിടപാട് സംബന്ധമായ ബിസിനസ് നടത്തിവന്ന  അശോക് ഖാത്രി യുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

നോട്ട് നിരോധനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ വന്‍ ശേഖരമാണ് വീട്ടിൽ നിന്നും  കണ്ടെത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയതെന്ന് സീനയര്‍ പൊലീസ് ഓഫീസര്‍ എകെ മീന അറിയിച്ചു.

റിസര്‍വ് ബാങ്കിനെയും ആദായ നികുതി അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

അശോക് ഖാത്രിയെയും ചില അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.