29 March 2024, Friday

Related news

March 29, 2024
March 29, 2024
March 29, 2024
March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024

അസമില്‍ ബീഫ് വില്പന നിരോധന ബില്‍ പാസാക്കി

Janayugom Webdesk
ഗുവാഹത്തി
August 14, 2021 6:23 pm

അസമില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബീഫ് വില്പന വിലക്കുന്ന കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസാക്കി.
ഹിന്ദു, സിഖ്, ജൈന തുടങ്ങി ബീഫ് ഭക്ഷിക്കാത്ത മതവിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടേയും വൈഷ്ണവ സത്രങ്ങളുടേയും അഞ്ച് കിലോമീറ്റര്‍ പരിധിയിലും ബീഫ് വില്പന വിലക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. ബജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ബില്‍ പാസാക്കിയത്. 

ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് കോണ്‍ഗ്രസും എഐയുഡിഎഫും ഇറങ്ങിപ്പോയി. 

ജൈന, ബുദ്ധ, ഹിന്ദു, സിഖ് വിഭാഗങ്ങള്‍ ഗണ്യമായ തോതിലുള്ള പ്രദേശങ്ങളില്‍ ബീഫ് ഭക്ഷിക്കുന്നത് പുതിയ നിയമം പൂര്‍ണമായും നിരോധിച്ചു. കൂടാതെ കന്നുകാലികളെ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും കടത്തുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നും അസമിലെ പുതിയ കന്നുകാലി നിയമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : beef sale ban bill passed by assam

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.