September 26, 2022 Monday

കരടിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌

Janayugom Webdesk
മറയൂര്‍:
September 6, 2020 8:49 pm

മറയൂരില്‍ കരടിയുടെ ആക്രമണത്തില്‍ പരിക്ക്‌. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പുതുക്കുടി ആദിവാസികോളനിയിലെ അരുള്‍കുമാറിന്റെ മകന്‍ കാളിമുത്തു(12) നാണ്‌ പരിക്കേറ്റത്‌. കരടിയുടെ ആക്രമണത്തില്‍ നിന്നും ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും ചേര്‍ന്നാണ്‌ രക്ഷപ്പെടുത്തി വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലും നാലുമണിക്കൂര്‍ സമയം എടുത്താണ്‌ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌.

രാവിലെ പത്തുമണിയോട്‌ കൂടിയാണ്‌ അരുള്‍കുമാര്‍ മക്കളായ വിജയകുമാര്‍, കാളിമുത്തുഎന്നിവരോടൊപ്പം മുളങ്ങാമുട്ടി വനമേഖലയിലേക്ക്‌ പോയത്‌. പരമ്പരാഗത മുതുവാ വീടുകള്‍ നിര്‍മ്മിക്കുന്നതിന്‌ ആവശ്യമായ പാല്‍ക്കൊടി എന്ന കാട്ടു വള്ളി വനത്തില്‍
നിന്നും ശേഖരിക്കുന്നതിനായാണ്‌ ഊരില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലയുള്ള ഭാഗത്ത്‌ എത്തി വള്ളിവെട്ടികൊണ്ടിരിക്കുമ്പോഴാണ്‌ സമീപത്തെ പാറയുടെ മുകളില്‍ ഇരുന്ന കാളിമുത്തുവിനെ കരടി ആക്രമിച്ചത്‌. കുട്ടിയുടെ നിലവിളികേട്ട്‌ സമീപത്ത്‌ ഉണ്ടായിരുന്ന പിതാവും
സഹോദരനും ചേര്‍ന്നാണ്‌ കരടിയെ തുരത്തി ഓടിച്ചത്‌. കാല്‍മുട്ടുകള്‍ക്ക്‌ കരടിയുടെ കടിയേറ്റ്‌ സാരമായി പരിക്കേറ്റ കാളിമുത്തുവിനെ തോളില്‍ ചുമന്നാണ്‌ കോളനിയില്‍ എത്തിച്ചത്‌. പിന്നീട്‌ വാഹനത്തില്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചെറിയ ഒരു കരടി ഉള്‍പ്പെടെ മൂന്ന്‌ കരടികളാണ്‌ ഉണ്ടായിരുന്നതെന്നും ഒപ്പം ഉണ്ടായിരുന്ന ആണ്‍ കരടിയാണ്‌ ആക്രമിച്ചതെന്നും ഇവര്‍ വനപാലകരോട്‌ പറഞ്ഞു.

ENGLISH SUMMARY: beer attacked student

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.