‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’; മോഡിയുടെ ഹിന്ദി അവതാരകന്‍ ബിയര്‍ ഗ്രില്‍സിന് മനസ്സിലായത് എങ്ങനെയെന്ന രഹസ്യവും പുറത്ത് !

Web Desk
Posted on August 25, 2019, 7:47 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങള്‍ പ്രളയം വിഴുങ്ങിയപ്പോഴും ഡിസ്‌കവറി ചാനലിലെ പ്രധാനമന്ത്രിയുടെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടി കാണമെന്ന ബിജെപി നേതാക്കളുടെ പ്രമോഷനും ടെലിക്കാസ്റ്റിനു ശേഷമുള്ള ട്രോളുകളും എങ്ങും ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരുടെയും പൊതുവായ സംശയമായിരുന്നു പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിന് എങ്ങനെ ഹിന്ദി മനസ്സിലായെന്നത്. അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് വെളിപ്പെടുത്തല്‍.

ഗ്രില്‍സ് ചെവിയില്‍ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയില്‍ സംസാരിക്കുന്നത് ഉടന്‍ തന്നെ ഈ ഉപകരണം ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യും. അങ്ങനെയാണ് വളരെ എളുപ്പത്തില്‍ ആശയവിനമം സാധിച്ചതെന്നും മോഡി പറഞ്ഞു. സംഭാഷണത്തില്‍ ടെക്‌നോളജി അത്രയേറെ ഇടപെടല്‍ നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിന് നാം ശ്രമിക്കണമെന്നും സ്വച്ഛതാ കി സേവ ക്യാംപെയ്‌നില്‍ എല്ലാവരും പങ്കുചേരണമെന്നും മോഡി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.

YOU MAY LIKE THIS VIDEO ALSO