പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് ദേവനന്ദ നാടിന്റെ ഓർമ്മയായി.ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിൽ ചേതനയറ്റ മൃതദേഹമാണ് ഇത്തിക്കര ആറ്റിൽ നിന്ന് ഇന്ന് രാവിലെ കണ്ടുകിട്ടിയത്. ദേവനന്ദയുടെ യാത്ര ഞെട്ടലോടെയാണ് കേരളം കേട്ടത്.ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി ഇന്ന് ആറ്റിൽ മരിച്ച് കിടക്കുന്ന കാഴ്ച പ്രദേശവാസികൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.
ഈ വർഷം ഇത്തിക്കരയാറ്റിലെ രണ്ടാമത്തെ മരണമാണ് ദേവനന്ദയുടേത്.കൃത്യം ഒരു മാസം മുൻപായിരുന്നു പാരിപ്പള്ളിയിലെ ബിരുദ വിദ്യാർത്ഥിനി ഐശ്വര്യയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ കോളേജിലേക്ക് പോകാനായി ഐശ്വര്യ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരികെ എത്തിയില്ല.തുടർന്ന് ബന്ധുക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങി.രാത്രിയോടെ ഇത്തിക്കര പാലത്തിന് സമീപം ഐശ്വര്യയുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.തുടർന്ന് പിറ്റേന്ന് രാവിലെ പരവൂർ അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരയ്ക്കെടുത്തു.വിദ്യാർത്ഥിയുടെ മരണ കാരണം ഇതുവരെയും വ്യക്തമല്ല.
ഐശ്വര്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല.അതിനു മുൻപാണ് ദേവനന്ദയുടെ വിയോഗം.കുട്ടിയുടെ മരണത്തിന്റെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.അമ്മയുടെ അനുവാദം ഇല്ലാതെ മുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണ് ദേവനന്ദയെന്നും പുഴയോരത്തക്ക് ഒറ്റയ്ക്ക് നടന്നു പോകാൻ സാധ്യത ഇല്ലായെന്നും നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു.കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ,ബലപ്രയോഗം നടത്തിയ പാടുകളോ ഒന്നുമില്ലായെന്ന് പൊലീസിന്റെ ഇക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമേ പറയാനാകുവെന്ന് പൊലീസ് പറഞ്ഞു.
ENGLISH SUMMARY: Before devnandha, Aishwarya is also found from Ithikara river
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.