വൃദ്ധനായ യാചകന് ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടു ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ 73കാരനായ യാഡി റെഡ്ഡിയാണ് ഇത്രയും വലിയ തുക സായി ബാബ ക്ഷേത്രത്തിന് നല്‍കിയത്. ‘നാല്‍പ്പത് വര്‍ഷക്കാലം ഞാന്‍ റിക്ഷാ വലിക്കുകയായിരുന്നു. ആദ്യം ഒരുലക്ഷം രൂപയാണ് കൊടുത്തത്. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇതാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്കാന് തീരുമാനിച്ചതിന് പിന്നിലെ കാരണം’-റെഡ്ഡി പറയുന്നു.
ക്ഷേത്രത്തിന് പണം നല്‍കിയത് മുതല്‍ വരുമാനം വര്‍ധിച്ചെന്നും സംഭാവന നല്‍കിയതോടെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഉറപ്പു കൊടുത്തിട്ടുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. യാഡി റെഡ്ഡിയുടെ പണം കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ക്ഷേത്രം ഉദ്ദേശിക്കുന്നത്. തങ്ങള്‍ ഇതുവരെയും ആരോടും സംഭാവനകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആളുകള്‍ സ്വമേധയാ പണം തരുന്നതാണെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു.
English summary: Begger donate 8 lakh rupees to temple
YOU MAY ALSO LIKE THIS VIDEO