Tuesday
26 Mar 2019

യുവതിയുടെയും രണ്ടു കുട്ടികളുടെയും  മൃതദേഹങ്ങൾ  തല അറുത്തുമാറ്റപ്പെട്ട നിലയില്‍

By: Web Desk | Saturday 29 December 2018 8:50 AM IST


ഭിവാനി: യുവതിയുടെയും രണ്ടു കുട്ടികളുടെയും  മൃതദേഹങ്ങൾ  തല അറുത്തുമാറ്റപ്പെട്ട നിലയില്‍ ഹരിയാനയിലെ ബിവാനി ജില്ലയില്‍ കണ്ടെത്തി. 32 വയസ് പ്രായം തോന്നിക്കുന്ന യുവതി, രണ്ട് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി, ഒന്നിനും രണ്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടി എന്നിവരുടേതാണ് മൃതദേഹങ്ങള്‍.

ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ഭിവാനി റോഡില്‍ ഒരു വീപ്പയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. ഭിവാനി എസ് പി ഗംഗാറാം പുനിയയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ് പി ഗംഗാറാം പറഞ്ഞു. അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

Related News