October 3, 2022 Monday

Related news

September 1, 2022
August 29, 2022
August 28, 2022
August 27, 2022
August 26, 2022
August 20, 2022
August 17, 2022
August 17, 2022
August 17, 2022
August 13, 2022

ബില്ലടയ്ക്കാത്തതിനാൽ ഉഷാറാണിയുടെ മൃതദേഹം വിട്ടു നൽകാതെ ആശുപത്രി അധികൃതർ, മോഹൻലാലും ജയറാമും കമൽഹാസനും വരെ ഇടപെട്ടിട്ടും സംഭവിച്ചത്‌ ഇങ്ങനെ

Janayugom Webdesk
ചെന്നൈ
July 26, 2020 2:52 pm

വൃക്ക സംബന്ധമായ അസുഖം മൂലം ജൂണ്‍ 21 നാണ് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാ റാണി മരണപ്പെട്ടത്. തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച ഉഷാ റാണിയുടെ മൃതദേഹം മരണ ശേഷം പണം കെട്ടിവെക്കാന്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ വിചാരിച്ചിട്ട് പോലും മൃതദേഹം വിട്ടു നല്‍കിയില്ല. പിന്നീട് സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഉഷ റാണിയുടെ സഹോദരി രജനി.

ജൂൺ 14 ആം തീയതിയോടെ ആണ് ചേച്ചിയുടെ അവസ്ഥ മോശം ആകുന്നത്. രാവിലെ ആയപ്പോഴേക്കും ചേച്ചിയുടെ ശരീരത്തിൽ സോഡിയം ലെവൽ കുറഞ്ഞു. സംസാരിക്കുമ്പോൾ നാവു കുഴയാൻ തുടങ്ങി. ക്രിയാറ്റിൻ കൂടി പ്രോട്ടീൻ ലെവൽ കൂടി. എല്ലാം പെട്ടന്ന് ആയിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ആണ് അക്വിപ്പ് കിഡ്‌നി പ്രോബ്ലം ആണെന്ന് അറിയുന്നത്. തുടർന്ന് ഐ സി യു വിലക്ക് മാറ്റി. ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ചേച്ചിയുടെ മകൻ വിഷ്ണു കമൽ ഹാസനെ വിളിച്ചു.

സാറിനെ വിളിച്ചു ചേച്ചിയുടെ അവസ്ഥ പറയുക ആയിരുന്നു. എന്റെ ഗുരുനാഥന്റെ ഭാര്യ ആണ്. കൂടാതെ എന്റെ ഒപ്പം ആദ്യ കാലം അഭിനയിച്ച ആൾ കൂടി ആണ്‌ ഉഷ. എനിക്ക് വേണ്ടപ്പെട്ടവർ ആണ് നന്നായി നോക്കണം എന്ന് അദ്ദേഹം ആശുപത്രിയിൽ പറഞ്ഞു. കമൽ ഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പം ഉണ്ടായിരുന്നു. ശങ്കരൻ നായർ ഇല്ലായിരുന്നു എങ്കിൽ ഇന്ന് കമൽ ഹാസനും ഇല്ല എന്ന് അദ്ദേഹം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിഷ്ണു വിജയം എന്ന ചിത്രത്തിലെക്ക് ശങ്കരൻ അങ്കിൾ തന്നെ കാസറ്റ് ചെയ്യാൻ കാണിച്ച ധൈര്യം ആണ് തന്നെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് കമൽ ഹസൻ പറഞ്ഞത്.

ആം തീയതിയോടെ ചേച്ചിയുടെ ഓര്മ ഒക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചിലവ് ആണ് അവിടെ കാത്തിരുന്നത്. ലോക്ക് ഡൌൺ മൂലം ചേച്ചിയുടെ മകന്റെ കമ്പിനിയും അടച്ചു. മാധ്യമ പ്രവർത്തകരും ഞങ്ങളുടെ കുടുംബ സുഹൃത്തും ആയ ഗോപാലകൃഷ്ണൻ സാർ ആണ് സാമ്പത്തിക ബുന്ധിമുട്ട് മണിയൻ പിള്ള രാജുവേട്ടനെ അറിയിക്കുന്നത്. രാജുവേട്ടൻ സുരേഷ് കുമാർ , പ്രിയദർശൻ , നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു.

അവരൊക്കെ സഹായവുമായി എത്തി എന്നിട്ടും ചേച്ചി രക്ഷിക്കാൻ ആയില്ല. മരിച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വേണം ലക്ഷങ്ങൾ മോഹൻലാൽ ഇടവേള ബാബു മുഖാന്തിരം വേണ്ട സഹായങ്ങൾ എത്തിക്കാൻ അമ്മയുടെ ഇൻഷുറൻസ് കാര്യങ്ങൾ നോക്കുന്ന ആളെ ഏർപ്പാടാക്കി. അന്ന് പക്ഷെ ലോക്ക് ഡൗണും ഞായറാഴ്ചയും ആയതിനാൽ പണം കിട്ടാൻ കുറെ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിയാവുന്ന ഇടതു നിന്നും ഒക്കെ ഞങ്ങൾ പണം ശേഖരിച്ചു കൊണ്ട് ഇരുന്നു. എന്നിട്ടും ഒന്നര ലക്ഷത്തിൽ ഏറെയുടെ കുറവ്.

ഇനി എന്ത് ചെയ്യണം എന്ന് വിചാരിച്ചു നിൽകുമ്പോൾ ആണ് മോഹൻലാൽ ജയറാമിനെ വിളിച്ചു പറയുന്നതും ജയറാം കാര്യങ്ങൾ കമൽ ഹാസനെ അറിയിക്കുന്നതും ഒടുവിൽ കമൽ ഹസൻ സാർ ഇടപെട്ടു. എത്ര പണം ബാക്കി ഉണ്ടെങ്കിലും ഞാൻ അടച്ചോളാം നിങ്ങൾ മൃതദേഹം വിട്ടു നൽകണം എന്നാണ് അദ്ദേഹം ആശുപത്രിയിൽ പറഞ്ഞത്. ഇതോടെ ആണ് കാര്യങ്ങൾക്ക് ഒരു തീരുമാനം ആയത്.

ENGLISH SUMMARY: USHA RANI’S DEATH

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.