Thursday
21 Mar 2019

ചപ്പാത്തിയിൽ നെയ്യ് പുരട്ടി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

By: Web Desk | Sunday 10 March 2019 2:50 PM IST


തടികൂടും, ഷുഗർ കൂടും, ദഹനം കുറയ്ക്കും അങ്ങിനെ പലതാണ് ഇന്ന് ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാൻ ഏവരെയും നിർബന്ധിക്കുന്ന കാര്യം. കേരളത്തിന് പുറത്തു ഇന്നും ചോറിന്റെ ഒപ്പം ചപ്പാത്തി കൂട്ടിയാണ് ആളുകൾ കഴിക്കുക പതിവ്. അവർക്ക് അത് രാവിലെയും ഉച്ചയ്ക്കും എല്ലാം അങ്ങിനെ തന്നെയാണ്. പറഞ്ഞു വരുന്നത് ഇതൊന്നും അല്ല. ചപ്പാത്തിയിൽ നെയ്യ് കൂട്ടി   കഴിക്കുന്നത്  നമ്മുടെ ആരോഗ്യത്തെ പരിപാലിക്കാനാകും എന്നാണ്.

ചപ്പാത്തി പല രീതിയില്‍ തയ്യാറാക്കുന്നവരുണ്ട്. എന്ന പുരട്ടുന്നവർ ഡാൽഡ പുരട്ടുന്നവർ, ബട്ടർ പുരട്ടുന്നവർ, അങ്ങിനെ അങ്ങിനെ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നവരാണ് നാം ഓരോരുത്തരും, എന്നാൽ ഇതൊന്നും പുരട്ടേണ്ട പകരം നെയ്യൊന്നു പരീക്ഷിച്ചു നോക്കിക്കോളൂ, ഉറപ്പാണ് പലവിധ ആരോഗ്യ ഗുണങ്ങൾ നിങ്ങളെ ഇങ്ങോട്ട് തേടിയെത്തും. നെയ്യു കൊഴുപ്പാണ്, ഇത് തടി കൂട്ടും കൊളസ്‌ട്രോള്‍ എന്നൊക്കെ പറഞ്ഞു ഒഴിവാക്കാൻ വരട്ടെ, കാരണം ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ

ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നതിലൂടെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു കാരണമായി കണ്ടെത്തി. മാത്രമല്ല ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് വയറു പെട്ടെന്നു നിറയാനും സഹായിക്കും. ഇതു വഴി ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം. മാത്രമല്ല, വിശപ്പു കുറയ്ക്കാനും ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നതു ഗുണകരമാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് ഈ രീതിയില്‍ ഗുണകരമാകും.

ദഹന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നാണ് നെയ്യ്. ഇതു കൊണ്ടു തന്നെ ചപ്പാത്തി പെട്ടെന്നു ദഹിപ്പിയ്ക്കുന്ന ഒന്നാണ് നെയ്യു പുരട്ടി കഴിയ്ക്കുന്നത്. ഭക്ഷണത്തില്‍, അതായത് ഒരു നേരത്തു കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നാലു ടേബിള്‍ സ്പൂണ്‍ സാച്വറേറ്റഡ് കൊഴുപ്പാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്‍പം നെയ്യു ചപ്പാത്തിയില്‍ പുരട്ടിയാല്‍ ഇത് ഒരു ടേബിള്‍ സ്പൂണ്‍ സാച്വറേറ്റഡ് കൊഴുപ്പാകുന്നു.

തടി കുറയ്ക്കാന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ അടങ്ങിയതാണ് നെയ്യ്. ഇതാണ് നെയ്യ് തടി കൂട്ടില്ല, കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയുന്നതിന്റെ ഒരു കാരണം.

സാധാരണ ഓയിലുകളുടെ ഹീറ്റ് പോയന്റ് കുറവാണ്. അതായത് ഇവ പെട്ടെന്നു പുകയും. എണ്ണ പുകയുന്നതാണ് പലപ്പോഴും ഫ്രീ റാഡിക്കലുകള്‍ക്കും ഇതു വഴി ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ നശിപ്പിച്ച് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നത്. എന്നാല്‍ നെയ്യിന്റെ ഹീറ്റ് പോയന്റ് ഏറെ കൂടിയതാണ്. അതായത് ഇത് പുകയാന്‍ കൂടുതല്‍ സമയമെടുക്കും. ഇതും ചപ്പാത്തിയില്‍ നെയ്യു പുരട്ടാന്‍ പറയുന്നതിനുള്ള ഒരു കാരണമാണ്.

Related News