Web Desk

കൊച്ചി:

June 16, 2020, 7:25 pm

ആനുകൂല്യങ്ങൾ വെട്ടി കുറച്ചു; ഓൺലൈൻ ഭക്ഷ്യ വിതരണക്കാർ സമരത്തിൽ

Janayugom Online

ഓൺലൈൻ ഭക്ഷണ വിതര കമ്പനിയായ സ്വിഗ്ഗി ജീവനക്കാർ പണിമുടക്കി. ആനുകൂല്യങ്ങൾ വെട്ടി കുറച്ചതിനാലാണ് സമരം. ലോക് ഡൗൺ കാലത്ത് നിയന്ത്രണങ്ങളോടെ റസ്റ്റോറന്‍റുകൾ തുറന്നപ്പോൾ പൊതുജനത്തിന് ഏക ആശ്വാസമായിരുന്നു ഓൺലൈൻ ഭക്ഷണം. എന്നാൽ സ്വന്തം ജീവൻ പണയപ്പെടുത്തി ഭക്ഷണമെത്തിച്ചിരുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് മൂലം നിരവധി ജീവനക്കാരാണു ബുദ്ധിമുട്ടിലായത്. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ സ്വിഗ്ഗിയുടെ പാലാരിവട്ടം ഓഫിസിനു മുന്നിൽ സമരം ചെയ്തു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തും സമരം നടത്തിയിരുന്നു.

ഒരു ഓർഡർ ലഭിക്കുമ്പോൾ നാല് കിലോമീറ്ററിനുള്ളിൽ 25 രൂപയാണ് ലഭിച്ചിരുന്നത്. കിലോമീറ്റർ കൂടുന്നതനുസരിച്ച് എട്ട് രൂപ അധികവും ലഭിച്ചിരുന്നു. കൂടാതെ ആഴ്ചയിൽ 800  രൂപ മുതൽ 1010 രൂപ വരെ ഇൻസെന്‍റീവും ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഇൻസെന്‍റീവ് മുഴുവനായും നിർത്തലാക്കി. ഇന്ധന വില വർധിച്ചതിനാൽ കിട്ടുന്ന വരുമാനത്തിൽ നിന്നും പെട്രോൾ അടിച്ചു കഴിഞ്ഞു ഒന്നും ഉണ്ടാവില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ചിലർ ഗ്രോസറി ഐറ്റംസ് വരെ ഇവർ വഴി വിതരണം ചെയ്യുന്നുണ്ട്. ഇതിനു തൂക്കം കൂടുതൽ ഉണ്ടാവുമെങ്കിലും പ്രത്യേക ചാർജ് ഒന്നും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പ്രതിഷേധിക്കുന്നവർക്കെതിരേ ഭീഷണിയുമുണ്ടെന്നു ജീവനക്കാർ പറയുന്നു. ഇന്ന് സമരം ചെയ്ത ചില ജീവനക്കാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ജീവനക്കാർ അറിയിച്ചു.
ENGLISH SUMMARY: ben­e­fits Cut; Online food sup­pli­ers struggle

YOU MAY ALSO LIKE THIS VIDEO