മത്തങ്ങ ഒഴിവാക്കല്ലേ…. കാരണമിതാണ്

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയാണ് മത്തന്‍ അഥവാ മത്തങ്ങ. പച്ചക്കറിയുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ളതും മത്തനാണ്. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളംഅടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, മറ്റു ഫൈറ്റോസ്റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.
മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
- കണ്ണുകാണാന്‍ സഹായിക്കുന്നതിന് വിറ്റാമിന്‍ ‘എ’ യുടെ പങ്ക് നിര്‍ണ്ണായകമാണ്. ആല്‍ഫാ കരോട്ടിന്‍ തിമിരത്തെ പ്രതിരോധിക്കും.
- മത്തങ്ങ ഒരുനേരം കഴിക്കുന്നതു വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.
- പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, വ്യത്യസ്ത തരത്തിലുള്ള കാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കും.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ശേഷിയും മത്തങ്ങയ്ക്കുണ്ട്.
- നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സുഗമമാക്കും.
- ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയില്‍ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയില്‍ ഏറ്റവും താഴ്ന്നതാണ്. എന്നാല്‍, നാരുകളുടെ അളവ് വളരെ കൂടുതലുമാണ്. അരക്കപ്പ് മത്തങ്ങയില്‍ കലോറിയുടെ അളവ് 40 ആണ്. 8 ഗ്രാം ഭക്ഷണ നാരുകളും മത്തങ്ങയുടെ ഉള്ളില്‍ അടങ്ങിയിരിക്കുന്നു.
- ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമം. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു.
- പ്രമേഹരോഗികള്‍ക്ക് ഉത്തമ ഔഷധമാണ് മത്തങ്ങയുടെ കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു.