യുവത്വം നിലനിർത്താൻ ഗ്രീൻ ടീ ശീലമാക്കൂ

Web Desk
Posted on June 28, 2020, 6:19 pm

ഗ്രീന്‍ടീയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ചര്‍മ്മത്തിന് പ്രായകൂടുതല്‍ തോന്നുന്നത് തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീന്‍ടീ. പുതുതായി ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കും.

മുഖക്കുരു മാറാനും വരുന്നതു തടയാനും ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിലേല്‍പ്പിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും ഗ്രീന്‍ ടി നല്ലതാണ്. ചര്‍മത്തിനടിയിലെ അഴുക്കും കൊഴുപ്പുമെല്ലാം നീക്കുന്നതിനും ഗ്രീന്‍ ടീ വളരെ നല്ലതാണ്.

ഇത് ചര്‍മത്തിളക്കം കൂട്ടാന്‍ സഹായിക്കും. സൂര്യപ്രകാശം ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ നല്ലതാണ്. ഗ്രീന്‍ ടിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും. ശരീര ഭംഗി കൂട്ടാന്‍ തടി കുറക്കുന്നത് തന്നെയാണ് നല്ലത്. ഗ്രീന്‍ ടീ ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്.

ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. കൂടാതെ മുടി കൊഴിയുന്നതിനുള്ള നല്ല പരിഹാരമാണിത്. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇത തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കും ചെയ്യുന്നു.

ഗ്രീന്‍ ടീ ശീലമാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധര്‍ ഇപ്പോഴും ഇതിന്റെ പുതിയ ഗുണങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. ഈ സവിശേഷതകള്‍ ഒന്നൊന്നായി പരിശോധിച്ചാല്‍ അതില്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് മുതല്‍ ക്യാന്‍സറിനെ തുരത്താനുള്ള സാധ്യത കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, പ്രമേഹം, പക്ഷാഘാതം, മറവിരോഗം തുടങ്ങിയവയെ ചെറുക്കാനും ഗ്രീന്‍ ടീയ്ക്ക് കഴിയുമെന്ന് ഗവേഷകരും മറ്റ് ആരോഗ്യരംഗത്തെ പ്രമുഖരും ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ഇതിനെല്ലാം സഹായിക്കുന്നത് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആണ്.

Eng­lish sum­ma­ry; ben­e­fits on green­tea

You may also like this video;