Web Desk

January 15, 2021, 12:31 pm

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ;ബിജെപി- തൃണമൂല്‍ ചാക്കിട്ടുപിടുത്തം സജീവം

Janayugom Online

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും, കേന്ദ്രം ഭരിക്കുന്ന ബിജെപിയും എംഎല്‍എമാരെയും, മറ്റ് ജനപ്രതിനിധികളെയും ചാക്കിട്ടു പിടിക്കുന്ന പ്രവണതകള്‍ സജീവമാക്കിയിരിക്കുന്നു. ആരെ എവിടെ  നില്‍ക്കുമെന്ന് ഇരു കൂട്ടര്‍ക്കും പറയുവാന്‍ കഴിയില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി വന്‍ സാമ്പത്തികമാണ് ഒഴുക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായസവും സജീവമാക്കിയിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള വിവിധ പരിപാടികള്‍ മുസ്ലീംങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതിന് ബിജെപി ബംഗള്‍ ഘടകം തയ്യാറാകുുന്നില്ല. ഈ മേഖലയിലെ വോട്ടുകള്‍ കിട്ടില്ലെന്ന നിലപാടിലാണവര്‍.

ജാതിയും , മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ബിജെപി ശ്രമം, എന്നാല്‍ അതിനെ നേരിടുന്നതിനു പകരം തൃണമൂല്‍ കോണ്‍ഗ്രസ് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ ക്ഷീണം ഗ്രാമീണ മേഖലയുള്‍പ്പെടെയുളള പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ ഇടതു പക്ഷത്തിന് അനുകൂല നിലപാട് എടുക്കുവാനാണ് അവരുടെ തീരുമാനവും.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി ശ്രമിക്കുന്നു.  ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹമാണ് പരക്കുന്നത് .തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് 50 എംഎല്‍എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍, ജനുവരി 16 ന് ഉച്ചക്ക് 2 മണിക്ക് ഞാന്‍ നിങ്ങളെ അറിയിക്കും,” എന്ന സന്ദേശമാണ് ശതാബ്ദി റോയിയുടെ പേരില്‍ അവരുടെ ഫാന്‍ പേജിലൂടെ പ്രചരിക്കുന്നത്.ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ നേതാക്കളെ എങ്ങനേയും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ബംഗാളിലെ പ്രചരണത്തിന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആണ് മുന്നിട്ടിറങ്ങുന്നത്.

eng­lish sum­ma­ry :Ben­gal Assem­bly polls: BJP-Tri­namool sack­ing active
you may also like this video :