സ്ഥലംമാറിയ സന്തോഷത്തില്‍ നൃത്തം, എസ്‌ഐക്ക് സംഭവിച്ചത്

Web Desk
Posted on December 07, 2017, 12:14 pm

കൊല്‍ക്കത്ത: പോലീസ് സ്‌റ്റേഷനില്‍ ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
പശ്ചിമ ബംഗാളിലെ അന്‍സോള്‍ ജില്ലയിലെ ഹിരാപൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ കൃഷ്ണ സദന്‍ മോന്‍ഡലാണ് താന്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വൈറലായതോടെ സസ്‌പെന്‍ഷനിലായത്.
രണ്ട് സ്ത്രികള്‍ക്കും മറ്റ് പോലീസുകാര്‍ക്കും മുന്നില്‍ മോന്‍ഡല്‍ നൃത്തം ചെയ്യ്ത് ദുര്‍ഗപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ലഭിച്ച സ്ഥലംമാറ്റം ആഘോഷിക്കുന്ന വീഡിയോയാണ് വൈറലായത്. വീഡിയൊ വൈറലായതോടെ മോന്‍ഡലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവീടുകയായിരുന്നു. അന്‍സോള്‍ കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.