October 2, 2022 Sunday

Related news

August 30, 2022
July 20, 2022
June 27, 2022
June 27, 2022
June 26, 2022
June 13, 2022
June 6, 2022
June 6, 2022
March 23, 2022
February 2, 2022

നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

Janayugom Webdesk
കൊല്‍ക്കത്ത
July 2, 2021 5:47 pm

പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ബിജെപി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ ബഹളം വെക്കുകയും ബഹളം രൂക്ഷമായതോടെ ഗവര്‍ണര്‍ തിരിച്ചുപോവുകയുമായിരുന്നു.

ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പുതിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

നേരത്തെ ജഗ്ദീപ് ദങ്കര്‍ക്കെതിരെ അഴിമതി ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു.
ജെയ്ന്‍ ഹവാല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ദങ്കറെന്ന് മമത പറഞ്ഞിരുന്നു.

ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കത്തുകള്‍ താന്‍ നല്‍കിയിരുന്നതായും മമത പറഞ്ഞു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നതെന്തിനാണെന്നും മമത ചോദിച്ചിരുന്നു.

1990 കളില്‍ ചര്‍ച്ചയായ വലിയ അഴിമതികളിലൊന്നായിരുന്നു ജെയ്ന്‍ ഹവാല കേസ്. ജെയ്ന്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന നാല് ഹവാല ബ്രോക്കര്‍മാര്‍ രാജ്യത്തെ പല രാഷ്ട്രീയക്കാര്‍ക്കുമായി നൂറ് കോടിയലധികം രൂപ നല്‍കിയെന്നാണ് കേസ്.

മുതിര്‍ന്ന ബിജെപി. നേതാവ് എല്‍ കെ അദ്വാനിയുടെ പേരടക്കം പരാമര്‍ശിക്കപ്പെട്ട കേസാണ് ജെയ്ന്‍ ഹവാല കേസ്.

തെരഞ്ഞെടുപ്പിന് മുന്‍പും സംസ്ഥാന സര്‍ക്കാരുമായി ദങ്കര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഒരുവേള സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെടുകയും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ദങ്കര്‍ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry : ben­gal gor­venor left assem­bly dur­ing gov­ern­ment pol­i­cy declaration

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.