20 April 2024, Saturday

ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമക്കേസ്: തൃണമൂൽ കോൺഗ്രസ് നേതാവിന് സിബിഐ നോട്ടീസ്

Janayugom Webdesk
കൊല്‍ക്കത്ത
July 25, 2022 5:06 pm

ബംഗാളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂൽ കോൺഗ്രസ് നേതാവായ അബു താഹറിന് സിബിഐ നോട്ടീസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.

അതേസമയം പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിനിടെ ശ്രീധർ ദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേരെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തു. പ്രണബ് ബർകെയ്ത്, പ്രീതം റോയ് സർക്കാർ, രത്തൻ റോയ് സർക്കാർ, ലിറ്റൺ ഷിൽ, ലിറ്റൺ ഭൗമിക്, നകുൽ റോയ് സർക്കാർ, ബിശ്വ എന്ന ബിശ്വജിത് ബർമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മെയ് നാലിനാണ് ദാസിനെ അജ്ഞാതർ ഇരുമ്പ് വടികള്‍ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

2021 മെയ് രണ്ടിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിൽ വലിയ തോതിലുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

Eng­lish sum­ma­ry; Ben­gal post-poll vio­lence case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.