ബംഗാളി നടൻ ചിന്മയ് റോയ് നാലാം നിലയിൽ നിന്നും വീണു

Web Desk
Posted on July 01, 2018, 9:59 am

മുതിർന്ന ബംഗാളി നടൻ ചിന്മയ് റോയ് അപാർട്മെന്‍റിന്‍റെ നാലാം നിലയിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി.  77 കാരനായ അദ്ദേഹത്തിന്റെ കൈകാലുകൾക്കും ശരീരഭാഗത്തിനും ഗുരുതര പറിക്കുണ്ടെന്ന് മകൻ ശംഖ പറഞ്ഞു. മകൻ അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ചാർമൂർത്തി, വസന്ത വിലാപ്, നനിഗോപാലർ ബിയെ എന്നീ ക്ലാസ്സിക്കുകളിൽ അഭിനയിച്ചിട്ടുണ്ട്.