തൊഴിലിടങ്ങളിൽ ‘സ്റ്റൈൽ’ ഒന്നും വേണ്ട, അന്തസ്സിന് കോട്ടം വരാത്ത വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്

Web Desk
Posted on November 15, 2019, 12:54 pm

ബംഗളൂരു: ജോലി സമയത്ത് തൊഴിലാളികൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ബംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. ജോലി സമയത്ത് സ്ത്രീകൾ സാരിയോ ചുരിദാറോ പോലുള്ളത് ധരിക്കണം. പുരുഷൻമാർ കുർത്തയും പൈജാമയും അല്ലങ്കിൽ ഷർട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ മാന്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ബംഗളൂരു സിറ്റി സിവിൽ കോടതി ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
നവംബർ 11‑നാണ് സർക്കുലർ പുറത്തിറങ്ങിയത്. തൊഴിലാളികൾ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും പറയുന്നുണ്ട്. 2013‑ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവും ഈ സർക്കുലറിൽ പ്രതിപാദിക്കുന്നു.

അന്തസ്സിന് കോട്ടം വരാത്ത തരത്തിലുള്ള നല്ല വസ്ത്രങ്ങൾ ഉദ്യോഗസ്ഥരും തൊഴിലാളികളും ധരിക്കണമെന്നാണ് സർക്കാർ ഉത്തരവ്.