രണ്ട് ദിവസത്തിനിടെ പത്ത് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ബെംഗളൂരുവിലെ ഒരു മുൻസിപ്പല്‍ വാര്‍ഡ് കൂടി അടച്ചുപൂട്ടി. ആയിരക്കണക്കിന് പേരുടെ വാസസ്ഥലമാണ് നഗരത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗമായ ഹോംദസാന്ദ്ര. ഇവിടെ താമസിക്കുന്നതില്‍ കൂടുതല്‍ പേരും നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവരാണ്.
ഹോംഗസാന്ദ്രയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത് 54 വയസ്സുകാരനാണ്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ചയോടു കൂടി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇയാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നുള്ള കാര്യം വ്യക്തമല്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ നിരവധിയാളുകള്‍ക്ക് ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും തുടങ്ങിയിരുന്നു. ഇതുവഴി ധാരാളം പേരുമായി ഇടപഴകിയിട്ടുമുണ്ട്. ഇയാള്‍ ഭക്ഷണം കൊണ്ടു പോയ ഒട്ടോഡ്രൈവറും ഭാര്യയും മകനും ഇപ്പോള്‍ ക്വാറന്റൈനിലാണ്.
you may also like this video;