ബെംഗളൂരു അക്രമം; രണ്ട് കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

Web Desk

ബെംഗളൂരു

Posted on September 11, 2020, 7:33 pm

ബെംഗളൂരു അക്രമണകേസുകളിലെ രണ്ട് കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് കര്‍ണാടക ഹെെക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

നഗരത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ 61 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കര്‍ണാടക പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളുടെ എണ്ണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്.

ബെംഗളൂരു അക്രമത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടുിരുന്നു. ഹെെക്കോടതി ഇതില്‍ അവരുടെ അഭിപ്രായവും തേടി. കോടതിയ്ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Eng­lish sum­ma­ry; Ben­galu­ru vio­lence; The NIA will take over the inves­ti­ga­tion of the two cas­es

You may also like this video;