ജെറുസലേം: കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാന്‍ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെ അപകടം
മണത്ത് യിസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചത്. ജെറുസലേമില്‍ നടത്തിയ പൊതു പ്രസംഗത്തിലാണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയത്. അതേ സമയം ഇറാന്‍ യു.എസ് സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തെ പറ്റി പ്രത്യക്ഷത്തില്‍ നെതന്യാഹു ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. ഇറാനിലെ ഖുദ്‌സ് സേന കമാന്‍ഡറുടെ കൊല്ലപ്പെട്ടതില്‍ വലിയ ജനരോഷമാണ് അമേരിക്കക്കെതിരെയും ഇസ്രായേലിനെതിരെയും ഉയര്‍ന്നിരിക്കുന്നത്.
ഇറാനിലെ തെരുവിലുകളിലുടനീളം ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ നശിപ്പിക്കുകയും അമേരിക്കയോടും യിസ്രായേലിനോടും പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഉയരുന്നു. കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖുദ്‌സ് ഫോഴ്‌സും സേനയും തമ്മില്‍
കടുത്ത സംഘര്‍ഷമാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നുവരുന്നത്.
കൊല്ലപ്പെട്ട ഖാസിം സുലൈമാനി യിസ്രായേലിനെതിരെ ലെബനനിലെ ഹിസ്‌ബൊള്ള ഗ്രൂപ്പിനും ഫലസ്തീനിലെ ഹമാസിനും സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ് യിസ്രായേലിന്റെ ആരോപണം. പല സമയങ്ങളിലായി ഖാസിം സുലൈമാനിക്കു നേരെ നടന്ന വധശ്രമങ്ങള്‍ക്കു പിന്നില്‍ യിസ്രായേലായിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.അമേരിക്കയുമായി ഏറ്റവും അടുത്ത സുഹൃദ് ബന്ധമുള്ള രാഷ്ട്രമെന്ന നിലയില്‍ യിസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്നുള്ളത് അമേരിക്കയും തള്ളിക്കളയുന്നില്ല.
English Summary: Benjamin Netanyahu warns of ‘resounding blow’ if Iran attacks Israel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.