പി പി ചെറിയാൻ

വെർമോണ്ട്

February 13, 2020, 2:44 pm

ഗർഭച്ഛിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ല: ബെർണി

Janayugom Online

ഗർഭച്ഛിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ഗർഭച്ഛിദ്രം എന്നത് അത്യന്താപേക്ഷിതമാണെന്നും ഡമോക്രാറ്റിക് പ്രസിഡന്റ് മുൻ നിര സ്ഥാനാർത്ഥിയും, വെർമോണ്ടിൽ നിന്നുള്ള സെനറ്ററുമായ ബെർണി സാന്റേഴ്സ് പറഞ്ഞു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബെർണി സാന്റേഴ്സ്.

ഡമോക്രാറ്റിക് പാർട്ടിയിലെ 95 ശതമാനം പേരും പ്രൊ. ചോയ്സിനെ പിന്തുണക്കുന്നവരാണെന്നും ബെർണി പറഞ്ഞു. ഞാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഗർഭച്ഛിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജ്ഡ്ജിയേയും, നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെർണി പ്രഖ്യാപിച്ചു. പ്ലാന്റ് പാരന്റ് ഹുഡിന് ഫെഡറൽ ഫണ്ട് അനുവദിക്കുമെന്നും ബെർണി കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും, പ്രസിഡന്റുമായ ട്രംപ് ഗർഭച്ഛിദ്രത്തെയും ഇതിന് ഫണ്ട് അനുവദിക്കുന്നതിനേയും നഖശിഖാന്തം എതിർക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടി ഇതിനെ പിന്തുണക്കുകയാണ്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ഇതിൽ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൾക്കാണ് അമേരിക്കൻ ജനത പിന്തുണ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Bernie Sanders abor­tion rights