സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരരത്തിനിന്നും പിന്മാറി. ഏപ്രിൽ 8 ബുധനാഴ്ച രാവിലെയാണ് ബെർണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാനാവാത്തതാണ് മത്സര രംഗത്തുനിന്നും വെര്‍മോണ്ട് സെനറ്റർ പിൻവാങ്ങാൻ കാരണമായത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്സ് സാധാരണ ജനനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വെച്ചിരുന്നത്.
78‑കാരനായ അദ്ദേഹത്തിനു പിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു. ബെര്‍ണി, സാണ്ടേഴ്സ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ ജോ ബൈഡന്റെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡലിഗേറ്റുകലെയാണ് സാന്‍ഡേഴ്സിനു ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 1991ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ്.
നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംമ്പും ബൈഡനും തമ്മിൽ വാശിയേറിയ മത്സരം നടക്കും. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ സാഹചര്യത്തിൽ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംപ് അടുത്ത നാലുവർഷ ത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ടീയ നിരീക്ഷരുടെ അഭിപ്രായം.
English Summary: Bernie Sanders quit the competition.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.