ഡൽഹി കലാപം മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യംവച്ചായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻനിര ഡമോക്രാറ്റിക് സ്ഥാനാർത്ഥിയും വെർമോണ്ട് സെനറ്ററുമായ ബെർണി സാന്റേഴ്സ് പറഞ്ഞു. ഇരുന്നൂറ് മില്യൺ മുസ്ലീമുകൾ സ്വന്തം വീടായി കരുതുന്ന ഇന്ത്യയിൽ ഉണ്ടായ മുസ്ലീം വിരുദ്ധ കലാപത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇത് മനുഷ്യാവകാശ സംരക്ഷണമെന്ന് കരുതുന്ന നേതൃത്വത്തിന്റെ പരാജയമാണെന്ന് സാന്റേഴ്സിന്റെ ട്വിറ്റർ സന്ദേശത്തിൽ കുറ്റപ്പെടുത്തി.
ഇന്ത്യയിൽ നടന്ന കലാപം ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ദ്വിദിന സന്ദർശനത്തിനെത്തിയ ട്രംപ് നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ബെർണി പറഞ്ഞു. ഇന്ത്യയിൽ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പൊട്ടിപുറപ്പെട്ട ലഹള ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും സാന്റേഴ്സ് വിമർശിച്ചു.
ഇന്ത്യയുമായുണ്ടാക്കിയ ആയുധ കാരാറിനേയും ബെർണി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയാണ് ബെർണി സാന്റേഴ്സ്.
English Summary; Bernie Sanders says the Delhi riots were aimed at the Muslim community
YOU MAY ALSO LIKE THIS VIDEO