അറിയാമോ.… ബെഡ്‌റൂം ഒരുക്കുന്നതിലുണ്ട് ആ വീട്ടില്‍ താമസിക്കുന്നവരുടെ സന്തോഷം!

അനൂജ തമ്പി
Posted on September 28, 2019, 5:05 pm

ഓരോ ഭവനങ്ങളും പണിതുയര്‍ന്നു വരുമ്പോള്‍ കാണാം അതില്‍ പതിഞ്ഞിരിക്കുന്ന കയ്യൊപ്പുകള്‍. ഒരു വീടു പണിയുമ്പോള്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ വീടിനെ കുറിച്ച് പല കാഴ്ച്ചപാടുകള്‍ ആയിരിക്കും. തങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യമായതിന്റെ ചാരുതാര്‍ഥ്യം അവിടെ പ്രകടമാകുകയും ചെയ്യും. എന്നാല്‍ ഒരു എഞ്ചിനീയറിനെ ജോലി ഏല്‍പ്പിച്ച് അവരുടെ കാലാസൃഷ്ടിയില്‍ വീടു പണിയുമ്പോള്‍ എല്ലാ വീടുകളും കാഴ്ചയില്‍ ഒന്നുതന്നയായിരിക്കും. മറിച്ച നമ്മുടെ ഭാവനയ്ക്കനുസരിച്ച് വീടു പണിയുമ്പോള്‍, അത് വലുതോ ചെറുതോ ആയിക്കൊള്ളട്ടെ.…. അതില്‍ നമ്മുടെ കയ്യൊപ്പ് മാത്രമായിക്കും പ്രകടമാകുന്നത്.

വീടിന്റെ വലുപ്പം അനുസരിച്ച് അനുയോജ്യമായ അലങ്കാരപ്പണികള്‍ നമ്മുക്ക് തന്നെ ചെയ്യാവുന്നതേയുള്ളു. ഇനി വീടിന്റെയോ മുറികളുടേയോ വലുപ്പം കുറവാണെന്നു കരുതി അലങ്കാരങ്ങള്‍ ഒട്ടും കുറക്കേണ്ട കാര്യവുമില്ല. വീടു ചെറുതാണെങ്കില്‍ മുറികളിലെ അലങ്കാരപണികളിലൂടെ മോടി കൂട്ടുകയും ചെയ്യാം. ഒരു ചെറിയ ബെഡ്‌റൂമിനെ എങ്ങനെ സിമ്പിളായി അലങ്കരിക്കാം എന്നതാണ് ഇനി പറയുന്നത്. വലിയ കാശുമുടക്കില്ലാതെ ചെറിയ വീടിനെ കൊട്ടാരമാക്കാം.

സ്വകാര്യതയും സംതൃപ്തിയും ലഭിക്കത്തക്ക വിധം വേണം ബെഡ്‌റൂം അലങ്കരിക്കാന്‍. ബെഡ്‌റൂമില്‍ കഴിവതും കുറച്ചു ഫര്‍ണ്ണിച്ചറുകള്‍ മാത്രമെ ഉപയോഗിക്കാവു. മുറിയില്‍ സ്ഥലമുണ്ടെന്ന തോന്നിപ്പിക്കത്തക്ക വിധം, ഉള്ള ഫര്‍ണ്ണിച്ചറുകള്‍ ഒതുക്കിയിടുകയും വേണം. ഇളംനിറങ്ങളുള്ള പെയിന്റുകള്‍ വേണം ബെഡ്‌റൂമില്‍ ഉപയോഗിക്കാന്‍. അത് കണ്ണിനും മനസിനും ഒരുപോലെ ശാന്തതയും കുളിര്‍മയും നല്‍കും. ഇരുണ്ട നിറങ്ങള്‍ ഉപയോഗിച്ചാല്‍ മുറിയ്ക്ക് വലിപ്പം കുറവാണെന്ന് തോന്നും. ചുവരിലെ നിറങ്ങള്‍ക്ക് യോജിക്കുന്ന തരത്തിലുള്ള ബെഡ് ഷീറ്റുകള്‍ ബെഡില്‍ വിരിച്ചാല്‍ കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കും. കിടക്കാന്‍ സുഖമുള്ള അധികം എംബ്രോയ്ഡറികള്‍ ഇല്ലാത്ത വിരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുകയും വേണം.

വല്ലാതെ വെളിച്ചമുള്ള തരം ലൈറ്റുകള്‍ ഉപയോഗിയ്ക്കരുത്. കട്ടിലിനോടു ചേരുന്ന വിധത്തിലുള്ള, അധികം വെളിച്ചം നല്‍കാത്ത തരത്തിലുള്ള ലൈറ്റുകളാണ് കൂടുതല്‍ നല്ലത്. മുകളില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കു പകരം ചുവരില്‍ വയ്ക്കുന്ന തരം ലൈറ്റുകള്‍ പിടിപ്പിയ്ക്കാം. മുറിയുടെ വലിപ്പത്തിന് അനുയോജ്യമായ കട്ടില്‍ വേണം തെരഞ്ഞെടുക്കാന്‍. വലിയ ഡിസൈനുകളിലേയ്ക്കു പോകാതെ ഒതുക്കമുള്ള തരം കട്ടില്‍ തെരഞ്ഞെടുക്കാം. ഇനി ഭിത്തികള്‍ അലങ്കരിക്കാന്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളോ മറ്റു ആര്‍ട് ചിത്രങ്ങളോ ആലങ്കാര വസ്തുക്കളോ വയ്ക്കാവുന്നതാണ്. മരത്തില്‍ കൊത്തിയതോ, കുട്ടികള്‍ വരച്ച ചിത്രങ്ങളോ യോജിക്കുന്ന വിധം ഭിത്തിയില്‍ ആകര്‍ഷകമാക്കിവെക്കാവുന്നതുമാണ്.

YOU MAY ALSO LIKE…