രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2024 അനുസരിച്ച് ഓവര്‍ഓള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടി തുടര്‍ച്ചയായി ആറാം തവണയാണ് ഈ ബഹുമതിക്ക് അര്‍ഹമായത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് സര്‍വകലാശാല വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഒന്‍പതാം തവണയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്.
ഓവറോള്‍ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കിങ്ങില്‍ എട്ട് ഐഐടികള്‍ ഇടംപിടിച്ചു. മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ആണ്. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഐഐടി ഖരഗ്പൂര്‍ ആറാം സ്ഥാനത്തും ഡല്‍ഹി എയിംസ് ഏഴാം സ്ഥാനത്തുമാണ്. ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. പത്താം റാങ്കുമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ആദ്യം പത്തില്‍ ഇടംപിടിച്ചു. ഈ വര്‍ഷം 10885 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.
English Summary: Best Educational Institution; IIT Madras tops again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.