Tuesday
19 Mar 2019

ഒരുലക്ഷം രൂപ കൈയ്യിലുണ്ടോ? എങ്കിൽ മാസാമാസം വരുമാനം നിങ്ങളെ തേടിയെത്തും

By: Web Desk | Tuesday 8 January 2019 11:34 AM IST


പെട്ടെന്ന് ധനികരാകാൻ ആഗ്രഹിക്കാത്തവർ ലോകത്ത് കുറവാണ്. എങ്കിൽ അതിനുള്ള ട്രിക്സ് അറിയുന്നവർ വളരെ കുറവാണുതാനും. സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ചില നിക്ഷേപ മാ‍ർ​ഗങ്ങൾ ആരംഭിച്ചാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് നിങ്ങൾക്ക് ധനികരാകാൻ സാധിക്കും. മാത്രവുമല്ല മാസാമാസം കാശുണ്ടാക്കാനുമുള്ള ചിലവഴികൾ ആണ് നിന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഉദാഹരണത്തിന് നിങ്ങളുടെ കൈയിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് വിചാരിക്കുക . ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതൽ ലാഭം ലഭിക്കുക?എന്ന് നിങ്ങൾക്ക് അറിയുകയില്ല, ഇതിനായി ചില നിക്ഷേപ മാ‌ർ​ഗങ്ങൾ അറിഞ്ഞിരുന്നാൽ തന്നെ നിങ്ങൾക്ക് അധികം വൈകാതെ തന്നെ മുട്ടില്ലാതെ ജീവിക്കാനാകും.

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്, പ്രതിമാസ വരുമാന പദ്ധതി, സേവിം​ഗ്സ് അക്കൗണ്ട്, പിപിഎഫ്, സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം, മ്യൂച്വൽ ഫണ്ട് സ്കീം, സ്വ‍ർണത്തിൽ നിക്ഷേപിക്കാം, ടാക്സ് ഫ്രീ ബോണ്ട്, എന്നെ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ സമ്പാദ്യം വര്ധിപ്പിക്കാനാകും.

ഒരു ലക്ഷം രൂപ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റുന്ന നിക്ഷേപ മാ‍ർ​ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ. റിസ്ക് വളരെ കുറവുള്ള ഒരു നിക്ഷേപ മാ‍ർ​ഗമാണിത്. എട്ട് ശതമാനം വരെയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക്.

ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റിയ രണ്ടാമത്തെ മികച്ച മാ‍ർ​ഗമാണ് പ്രതിമാസ വരുമാന പദ്ധതികൾ. ഇന്ത്യൻ പോസ്റ്റൽ സർവീസ് പ്രതിമാസ വരുമാന പദ്ധതി നടത്തുന്നുണ്ട്. ഇവിടെ പണം നിക്ഷേപിച്ചാൽ വാർഷിക പലിശ നിരക്ക് 8.5 ശതമാനം വരെ ലഭിക്കും. അതായത് വ‍ർഷം 8500 രൂപയും പ്രതിമാസ കണക്കിൽ 708.33 രൂപയുമാണ് ലഭിക്കുന്നത്.

ഹ്രസ്വകാല ഫണ്ടുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിക്ഷേപ മാ‍ർ​ഗമാണ് സേവിം​ഗ്സ് അക്കൗണ്ട് . ഈ നിക്ഷേപത്തിന് കാലാവധി ബാധകമല്ല. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്.

നിങ്ങളുടെ പണം നിക്ഷേപിക്കാൻ സാധിക്കുന്ന സുരക്ഷിതമായ മറ്റൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ. ഇവിടെ നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതലും നിക്ഷേപിക്കാൻ കഴിയും.

കുറഞ്ഞത് 5 വർഷമാണ് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിന്റെ കാലാവധി. പരമാവധി റിട്ടേൺ ലഭിക്കുന്ന ഒരു നിക്ഷേപ മാ‍ർ​ഗമാണിത്.

മ്യൂച്വൽ ഫണ്ട് സ്കീം ആണ് മറ്റൊരു മികച്ച നിക്ഷേപ മാർഗം. പ്രത്യേകിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇവയുടെ റിട്ടേൺ തുക മുൻകൂട്ടി പ്രവചിക്കാനാകില്ല. അൽപ്പം റിസ്കുള്ള ഒരു നിക്ഷേപ മാ‍ർ​ഗം കൂടിയാണിത്.

പിന്നെയുള്ള നിക്ഷേപം സ്വ‍ർണത്തിൽ ആണ്. 20 മുതൽ 22 ശതമാനം വരെയാണ് വിവിധ ഇടിഎഫ് നിക്ഷേപങ്ങളുടെ റിട്ടേൺ. പണം സ്വ‍ർണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ഇടിഎഫുകൾ മാത്രം തിരഞ്ഞെടുക്കുക. ടാക്സ് ഫ്രീ ബോണ്ട് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റുന്ന മറ്റൊരു മാ‍ർ​ഗമാണ് ടാക്സ് ഫ്രീ ബോണ്ടുകൾ. സ്ഥിര നിക്ഷേപം പോലെ തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗമാണിത്.

Related News