Web Desk

നെടുങ്കണ്ടം

April 05, 2021, 7:10 pm

ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷത്തെ സംബന്ധിച്ച് വാത്‌വെപ്പ് മുറുകുന്നു

Janayugom Online

ഉടുമ്പന്‍ചോലയില്‍ തിരഞ്ഞെടുപ്പില്‍ വാതുവെപ്പ് മുറുകുന്നു. ഇവിടെ ആര് വിജയിക്കുമെന്നതല്ല വിഷയം. മണിയാശാന്റെ ഭൂരിപക്ഷത്തെ കുറിച്ചാണ് വാതുവെപ്പ്. ചിലര്‍ 15,000നും 20,000 ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നു. 20,000നും 35,000 നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് മറ്റ് ചിലര്‍. അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്ന വലിയ പക്ഷം ജനങ്ങളും ഉടുമ്പന്‍ചോലയില്‍ ഉണ്ട്. 

കുപ്പി മുതല്‍ ബിരിയാണി വരെയാണ് പന്തയം. കഴിഞ്ഞ തവണ വെറും 1109 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ച എം എം മണി വികസന വിപ്ലവം രചിച്ചതോടെയാണ് ജനമനസ്സ് പൂര്‍ണ്ണമായും ഇടത്തോട്ട് തിരിഞ്ഞത്. എതില്‍ സ്ഥാനാര്‍ത്ഥി ഇ. എം ആഗസ്തി വിജയിച്ച കാലത്ത് മണ്ഡത്തില്‍ ഉണ്ടായ വികസന മുരടിപ്പ് വ്യക്തമായി അറിയാവുന്ന നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ ഒറ്റകെട്ടായി എല്‍ഡിഎഫിനോട് അനുഭാവം പ്രകടപ്പിച്ചതോടെയാണ് ഭൂരിപക്ഷത്തെ സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചത്. ചരിത്ര വിജയത്തിലേയ്ക്ക് എം എം മണി നടന്ന് കയറുമെന്ന് യാതൊരു സംശയവും ഇല്ലായെന്ന് മണ്ഡത്തിലെ ജനങ്ങള്‍ പറയുന്നു.

Eng­lish Sum­ma­ry : Bet deals among peo­ple regard­ing MM Man­is vote margin

You may also like this video :