June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

തിരൂർ വെറ്റില പ്രതാപത്തിലേക്ക്: ഭൗമശാസ്ത്ര സൂചികാ പട്ടികയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ

By Janayugom Webdesk
January 22, 2020

കാർഷിക കേരളത്തിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി മാറുകയാണ് തിരൂരിന്റെ സ്വന്തം വെറ്റില. ആറന്മുള കണ്ണാടിക്കും പയ്യന്നൂർ പവിത്ര മോതിരത്തിനും വാഴക്കുളം പൈനാപ്പിളിനും ഒപ്പം തിരൂർ വെറ്റിലയും ഇനി കേരളത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തും. ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഭൗമശാസ്ത്ര സൂചികാ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടുന്ന കാർഷിക ഉൽപ്പന്നമായി മാറുകയാണ് ഈ വെറ്റില.
തിരൂർ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൗമ സൂചികാ രജിസ്ട്രേഷൻ നടപടികൾ എല്ലാം തന്നെ പൂർത്തിയായി.

കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. ഭൗമസൂചികാപദവി തിരൂർ വെറ്റിലയ്ക്ക് ലഭിച്ചതോടെ ഈ വെറ്റില പ്രത്യേക ബ്രാൻഡായിട്ടാണ് അറിയപ്പെടുക. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ തിരൂർ വെറ്റിലയ്ക്ക് വിലയുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പേർ ഈ മേഖലയിലേക്ക് വരുന്നതിനും വെറ്റിലയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഭൗമശാസ്ത്ര സൂചികാപദവി കരണമായേക്കുമെന്നാണ് തിരൂരിലെ വെറ്റില കർഷകരായ തിരുന്നാവായമേലേതിൽ ബീരാൻ കുട്ടി, വൈലത്തൂർ പറമ്പാട്ട് ഷാഹുൽ ഹമീദ് കൽപകഞ്ചേരി കള്ളിയത്ത് ജമാൽ. താനൂർ ആട്ടിരിക്കൽ ഉണ്ണി. ചെറിയമുണ്ടം മുത്താണിക്കാട്ട് ജലീൽ. തിരൂർബാവ മൂപ്പൻ എന്നിവർ ഓരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. തിരൂരിൽ 270 ഹെക്ടർ സ്ഥലത്താണ് വെറ്റില കൃഷി നടത്തുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും വെറ്റില കയറ്റിയയക്കുന്നു. പദ്ധതികൾ ചർച്ചചെയ്യാൻ വിപുലമായ ശിൽപ്പശാല സംഘടിപ്പിക്കും. ശനിയാഴ്ച തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.

തിരൂർ വെറ്റിലയുടെ ലോഗോ മന്ത്രി കെ ടി ജലീൽ പ്രകാശനംചെയ്യും. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു പദ്ധതി വിശദീകരിക്കും. ഭൗമസൂചിക ഉൽപ്പന്ന പ്രകാശനം ഇ ടി മുഹമ്മദ് ബഷീർ എംപിയും ഫാക്ട് ഷീറ്റ് പ്രകാശനം കേരള കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗം മേധാവി ഡോ. പി ഇന്ദിരാദേവിയും നിർവഹിക്കും. ജില്ലയിലെ കർഷക അവാർഡുകളും ചടങ്ങിൽ വിതരണംചെയ്യും.
ഒരു പ്രത്യേക ഉൽപ്പന്നത്തിന്റെ ഗുണമേന്മ അത് ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ വേണ്ടിയാണ് ഭൗമസൂചിക പദവി നൽകുന്നത്. ഇത്തരത്തിൽ പദവി ലഭിച്ച നിരവധി ഉല്പന്നങ്ങളുണ്ട്. പാലക്കാടൻ മട്ട, വാഴക്കുളം പൈനാപ്പിൾ, ആറന്മുള വാൽക്കണ്ണാടി, ആലപ്പുഴ കയർ, ആലപ്പുഴ പച്ച ഏലം തുടങ്ങിയവ ഭൗമ സൂചികാ പദവിയിലൂടെ കൂടുതൽ സ്വീകാര്യതയും മികച്ച വിലയും വലിയ വിപണിയും ലഭിച്ച ഉൽപ്പന്നങ്ങളാണ്. തിരൂർ വെറ്റില കൃഷി ചെയ്യുന്ന തിരൂർ ചെമ്പ്ര, മീനടത്തൂർ, വൈലത്തൂർ, ഒഴൂർ, താനൂർ മോര്യ, എടരിക്കോട്, കുറുക, കൽപ്പകഞ്ചേരി, ആതവനാട്, കിഴക്കേ മുക്കോല, വെള്ളിയാമ്പുറം, പുൽപ്പറമ്പ് പ്രദേശങ്ങളിലെ കർഷകരെ സംഘടിപ്പിച്ച് ഫാർമേഴ്സ് ഗ്രൂപ്പ് രൂപവത്കരിച്ചാണ് ഭൗമസൂചിക പദവിക്കുള്ള പ്രവർത്തനങ്ങളുമായി കാർഷിക സർവകലാശാല മുന്നോട്ടുപോയത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.