പെൺകുട്ടികളുടെ ഉന്നമനത്തിനെന്ന പേരിൽ കേന്ദ്ര സർക്കാർ കൊട്ടിയാഘോഷിച്ച് പ്രഖ്യാപിച്ച ബേട്ടി ബച്ചാവോ പദ്ധതിക്ക് നീക്കിവച്ചതിൽ 75 ശതമാനം തുകയും വിനിയോഗിച്ചത് പരസ്യത്തിനും പ്രചരണത്തിനും വേണ്ടി. പെൺകുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ സഹായത്തിനുമെന്ന പേരിലാണ് 2015 ൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന പദ്ധതി പ്രഖ്യാപിച്ചത്.
മൂന്ന് വർഷത്തിനിടെ പദ്ധതിക്കായി അനുവദിച്ചത് 446.72 കോടി രൂപയായിരുന്നു, എന്നാൽ ഇതിൽ 325.62 കോടി രൂപയും ചെലവഴിച്ചത് പരസ്യത്തിനും പ്രചരണത്തിനുമാണെന്ന് രാജ്യസഭയിൽ നല്കിയ മറുപടിയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സമ്മതിക്കുന്നു. 2016–17ൽ 43 കോടി രൂപ നീക്കിവച്ചതിൽ 32.7 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. എന്നാൽ ഇതിൽ 29.29 (91.1 ശതമാനം) കോടി രൂപയും പരസ്യത്തിനും പ്രചരണത്തിനുമായാണ് വിനിയോഗിച്ചതെന്ന് മറുപടിയിൽ പറയുന്നു. 2017–18 ൽ 200 കോടി നീക്കിവയ്ക്കുകയും 169.1 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ പരസ്യത്തിന് നല്കിയത് 135.7 (80.25 ശതമാനം) കോടി രൂപ. നടപ്പു സാമ്പത്തിക വർഷം 280 കോടി നീക്കിവച്ചതിൽ 244.92 കോടി അനുവദിച്ചപ്പോൾ പരസ്യത്തിനായി വിനയോഗിച്ചതാകട്ടെ 160.13 കോടി (65.38 ശതമാനം) രൂപ. പെൺകുട്ടികളുടെ ഉന്നമനത്തിനായി തുക വിനിയോഗിച്ചതിന്റെ വിശദാംശങ്ങളാകട്ടെ ലഭ്യവുമല്ല.
English summary: Beti Bachao paid 75% of the proceeds to the advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.