16 April 2024, Tuesday

Related news

April 8, 2024
April 5, 2024
April 5, 2024
April 3, 2024
February 6, 2024
January 19, 2024
December 30, 2023
December 3, 2023
October 16, 2023
October 9, 2023

അതിവേഗ റെയിൽപാതയ്ക്കായി സ്ഥലം വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കും: മന്ത്രി വി അബ്ദുറഹ്‌മാൻ

Janayugom Webdesk
മലപ്പുറം
September 26, 2021 9:06 am

അതിവേഗ റെയിൽ പാതയ്ക്കായി സ്ഥാലം വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സാമൂഹ്യാഘാത പഠനം നടത്തും. വീടുകളും കെട്ടിടങ്ങളും മാറ്റിസ്ഥാപിക്കാനാവുന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതി നടപ്പാക്കൂ. വരാൻ പോകുന്ന കാലത്തിന്റെ സാധ്യതകൾക്കനുസരിച്ച് മാറാൻ ശ്രമിച്ചില്ലെങ്കിൽ വികസന രംഗത്ത് പിന്തള്ളപ്പെടും. ഭൂമി നൽകുന്നവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷം മുതൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ– അന്തർ ദേശീയ മത്സരങ്ങളിൽ കഴിവുതെളിയിച്ചവരെ ജില്ലാ സ്പോർട്സ് സ്കൂളുകളുടെ പ്രവേശനരീതിയും ഭക്ഷണക്രമവും മാറ്റുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കും. കായിക വിദ്യാഭ്യാസത്തിന് അവർ മേൽനോട്ടം വഹിക്കും. ചെറുപ്പത്തിലേ കായികപ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ പഞ്ചായത്തുതലത്തിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. ഈ മാസം നിലവിൽവരും. സ്പോർട്സ് സ്കൂളുകളുടെ പ്രവേശനരീതിയും ഭക്ഷണക്രമവും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Bet­ter com­pen­sa­tion will be pro­vid­ed to those who give up land for high speed rail: Min­is­ter V Abdurahman

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.