Web Desk

തിരുവനന്തപുരം

May 21, 2020, 12:29 pm

സ്വൽപം മിനുങ്ങാൻ കാത്തിരുന്നവർക്ക്‌ തിരിച്ചടി, മദ്യം വാങ്ങാനുള്ള BevQന്‌ ഗൂഗിളിന്റെ അനുമതി ലഭിച്ചിട്ടില്ല

Janayugom Online

ലോക്ഡൗണിനെത്തുടർന്ന് നിർത്തി വച്ചിരുന്ന മദ്യ വിതരണം ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനം ആയതിനെത്തുടർന്ന് ബിവറേജസ്‌ കോർപ്പറേഷൻ തയാറാക്കിയ ബെവ്‌ ക്യൂ എന്ന ആപ്പ്‌ ഗൂഗിൾ പ്ലേ സ്റ്റോറിൽ സമർപ്പിച്ചിരുന്നു. എന്നാൽ രണ്ട്‌ ദിവസമായിട്ടും ഇതുവരെയും ആപ്പിന്‌ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത്‌ മദ്യ വിൽപന വൈകാനാണ്‌ സാധ്യത.

എന്നാൽ ഇതൊരു സാങ്കേതിക കടമ്പ മാത്രമാണെന്നാണ്‌ ടെക്‌ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.സുക്ഷാ അനുമതി ലഭിച്ചാല്‍ മാത്രമേ ആപ്പ് ഗൂഗിലിന് കൈമാറാന്‍ കഴിയു. വെര്‍ചല്‍ ക്യൂ ആപ്പിന് അനുമതി വൈകുന്നതിനാല്‍ ട്രയല്‍ ഗോയും വൈകുകയാണ്. 24 മണിക്കൂര്‍ ട്രയലിന് ശേഷം ആപ്പ് പൊതുജനങ്ങല്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോട് ചെയ്യാന്‍ സാധിക്കുന്നതാണ്.ഇതിനോടകം തന്നെ ബെവ്കോയില്‍ 545 ബാര്‍ ഉടമകുളും, 220 ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളും ആപ്പിന് സന്നദ്ധത അറിയിച്ചിരുന്നു.

Updat­ing…

ENGLISH SUMMARY:bevq still wait­ing for google approval

 

YOU MAY ALSO LIKE THIS VIDEO