24 April 2024, Wednesday

Related news

December 25, 2023
October 2, 2023
August 29, 2023
December 20, 2022
December 1, 2022
September 30, 2022
September 6, 2022
October 21, 2021
October 7, 2021
September 16, 2021

ബെവ്കോ ഔട്ട് ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 21, 2021 8:36 pm

ബെവ്കോ ഔട്ട് ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.മറ്റ് കടകളില്‍ എന്ന പോലെ ബെവ്കോ ഔട്ട് ലെറ്റുകളിലും സുഗമമായി പ്രവേശിക്കാനും വാങ്ങാനും സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കരുത്. ക്യൂ നില്ക്കേണ്ട അവസ്ഥ ഉണ്ടാകരുത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം കടകള്‍ക്ക് മുന്നിലൂടെ സഞ്ചരിക്കാവുന്ന സാഹചര്യം നിലവില്‍ ഇല്ലെന്നും അത് മാറണമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

കോടതി നിര്‍ദ്ദേശിച്ച പ്രകാരം പത്ത് കടകള്‍ ഇതിനകം മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ നവീകരിച്ചു. പാര്‍ക്കിങ് സൗകര്യവും കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ആരംഭിച്ചതായും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

eng­lish summary;kerala hc com­ment­ed on bevco

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.