27 March 2024, Wednesday

Related news

December 25, 2023
October 2, 2023
August 29, 2023
December 20, 2022
December 1, 2022
September 30, 2022
September 6, 2022
October 21, 2021
October 7, 2021
September 16, 2021

മദ്യം ഓൺലൈൻ ബുക്കിംഗ് സൗകര്യം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് ബെവ്‌കോ

Janayugom Webdesk
തിരുവനന്തപുരം
September 15, 2021 6:32 pm

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം.

ഉപഭോക്താക്കൾക്ക് വീട്ടിലോ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ഇരുന്നു ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്തു മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാവും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡുമായി ഔട്ട്‌ലെറ്റിൽ എത്തിയാൽ ക്യൂവിൽ നിൽക്കാതെ ഇതിനായി പ്രത്യേകം പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും മദ്യം ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നു. ബുക്കിംഗ് സംബന്ധമായ പരാതികൾ ഉപഭോക്താക്കൾക്ക് [email protected] ലോ 9946832100 എന്ന നമ്പറിലോ അറിയിക്കാം.

Eng­lish Sum­ma­ry : Bev­co to extend online book­ing of liquor in all districts

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.