July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

മദ്യം വാങ്ങിക്കുക മാത്രമല്ല; ഇനി മുതല്‍ ബിവറേജസ് ഷോപ്പുകളില്‍ മദ്യക്കുപ്പികള്‍ വില്‍ക്കുകയും ചെയ്യാം

Janayugom Webdesk
December 29, 2019

തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളില്‍ ഇനി മുതല്‍ മദ്യം മാത്രമല്ല മദ്യക്കുപ്പികള്‍ വില്‍ക്കുകയും ചെയ്യാം. ഒരു ഫുള്‍ ​ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ പതിനഞ്ച് രൂപയും ലഭിക്കും. ബിയര്‍കുപ്പിക്ക് ഒരു രൂപയും ലഭിക്കും. ഇനി മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ട. ഇന്നലെ ക്ലീന്‍ കേരള കമ്ബനിയുമായി ബിവറേജസ് കേര്‍പ്പറേഷന്‍ ഒപ്പിട്ട കരാന്‍ പ്രകാരമാണ് പുതി നടപടി.

പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്നവര്‍ തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേര്‍പ്പറേഷനുകളുടെ പരിധിക്കുള്ളിന്‍ നിന്നും കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കുപ്പികള്‍ ബിവറേജസ് കേര്‍പ്പറേഷന്‍ പരിശോധിച്ച്‌ അഞ്ച് ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കിയാന്‍ പുനഃചക്രമണ ഏജന്‍സിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്ബനിക്ക് ബിവറേജസ് കോര്‍പറേഷന്‍ നല്‍കണം. ക്ലിന്‍ കേരളക്ക് നേരിട്ട് കുപ്പികള്‍ കൈമാറുന്നവര്‍ക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.