തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യവാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു. ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്താണ് വിവരശേഖരണം നടത്തുക.
you may also like this video
23 വയസ്സിനു മുകളിലുള്ളവർക്കാണ് ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രയപരിധിക്ക് താഴെയുളളവർ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും ഒരു പഠനം നടത്തുകമാത്രാണ് ലക്ഷ്യമെന്നും ബെവ്ക്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.