Web Desk

തിരുവനന്തപുരം

March 23, 2020, 5:29 pm

തിരുവനന്തപുരത്ത് ബിവറേജസ് ജീവനക്കാരിക്ക് കൊറോണ ഇല്ലെന്ന് പരിശോധനാഫലം

Janayugom Online

തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബിവറേജസ് ജീവനക്കാരിക്ക് വൈറസ് ഇല്ലെന്ന് പരിശോധനാ ഫലം. ഇവരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.