29 March 2024, Friday

Related news

March 18, 2024
November 11, 2023
November 10, 2023
November 9, 2023
October 7, 2023
October 1, 2023
September 22, 2023
August 29, 2023
June 3, 2023
May 5, 2023

വില്‍ക്കാനാകാതെ ശേഷിക്കുന്ന മദ്യം നശിപ്പിക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ബിവറേജസ്

Janayugom Webdesk
ന്യൂഡൽഹി
September 29, 2022 8:35 pm

എക്‌സൈസ് നയം മാറിയതിനെ തുടർന്ന് വിറ്റഴിക്കാനാകാതെ ശേഷിക്കുന്ന 70 ലക്ഷം മദ്യക്കുപ്പികളുടെ സ്റ്റോക്ക് നീക്കം ചെയ്യാൻ സര്‍ക്കാരിന്റെ സഹായം തേടി ഡല്‍ഹിയിലെ ബിവറേജസ്. വിറ്റഴിക്കാത്ത സ്റ്റോക്കുകൾ നീക്കം ചെയ്യുന്നതിനായി അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട് ബിവറേജ് കമ്പനികളുടെ കോൺഫെഡറേഷൻ (സിഐഎബിസി) ഡൽഹി സർക്കാരിന്റെ എക്സൈസ് വകുപ്പിന് കത്തെഴുതി.
2021 നവംബര്‍ മുതലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യ നയം നടപ്പിലാക്കിയത്. അതുവരെ സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പ്പന നടത്തിയിരുന്നത്. പുതിയ നയപ്രകാരം സര്‍ക്കാര്‍ മദ്യവില്‍പ്പനയില്‍ നിന്നും പൂര്‍ണമായി പിന്‍മാറി.
പുതിയ മദ്യ നയം കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കി. ഡല്‍ഹിയില്‍ പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. നഗരത്തിലുടനീളമുള്ള 849 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കായി സ്വകാര്യ ലേലക്കാര്‍ക്ക് റീട്ടെയില്‍ ലൈസന്‍സ് നല്‍കും. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ സോണിനെയും 8–10 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. അതില്‍ ഏകദേശം 27 വെന്‍ഡുകളാണുള്ളത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍/ഏരിയകള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനും നയത്തില്‍ അനുവാദം നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മദ്യം വില്‍ക്കുന്നതിനു പകരം കിഴിവുകള്‍ നല്‍കാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് വില്‍പ്പനക്കാര്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇത് ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകള്‍ പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിന്‍വലിക്കുകയും ചെയ്തു.
എക്സൈസ് പോളിസി പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്ത 70 ലക്ഷം മദ്യ ബോട്ടിലുകളാണ് വില്‍ക്കാന്‍ കഴിയാതെയുള്ളത്. ലൈസന്‍സ് കാലാവധി അവസാനിക്കുമെന്നതിനാല്‍ ഈ മദ്യം നശിപ്പിച്ച് കളയേണ്ടതായി വരും. അല്ലാത്തപക്ഷം 15 ദിവസ കാലാവധി കൂടി ഇത് വിറ്റഴിക്കാനായി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Bev­er­ages has appealed to the gov­ern­ment to help destroy unsold liquor

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.