July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

സംസ്ഥാനത്ത് ബെവ്‌ക്യു വഴി മദ്യ വിതരണം ആരംഭിച്ചു

Janayugom Webdesk
May 28, 2020

സംസ്ഥാനത്ത് ബെവ്‌ക്യു ആപ്പ്‌ വഴിയുള്ള മദ്യ വില്പന ആരംഭിച്ചു.ഒൻപത് മണിയോടെയാണ് മദ്യ വില്പന ആരംഭിച്ചത്. ബെവ്‌ക്യു വഴി ടോക്കൺ ലഭിച്ചവർക്കാണ് മദ്യം ലഭിക്കുന്നത്.തെർമൽ സ്‌കാനർ ഉപയോഗിച്ച് ഉപഭോകതാക്കളെ പരിശോധിച്ച ശേഷമാണ് മദ്യം വാങ്ങാനാകുക. ബെവ്കോ ജീവനക്കാരെ ദിവസം രണ്ട്‌ തവണ തെർമൽ സ്കാനിംഗ് നടത്തും.

ടോക്കൺ ഇല്ലാത്തവർ മദ്യം വാങ്ങാൻ എത്തിയാൽ കേസെടുക്കും. സംസ്ഥാന സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് മദ്യ വിതരണം നടത്തുന്നത്. ഒരു സമയം അഞ്ച് പേർക്കാണ് ക്യുവിൽ നിൽക്കാൻ അനുമതി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകിയത്തിന് ശേഷമേ ബാറുകളുടെ കൗണ്ടറിലേക്ക് പ്രേവേശിക്കാനാകു.തിരിച്ചറിയൽ രേഖ മദ്യം വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കരുതണം

ഇന്ന് മദ്യം വാങ്ങാനുള്ള ബുക്കിങ് കഴിഞ്ഞു. രണ്ട് ലക്ഷത്തോളം പേരാണ് ഇന്നലെ 10 മണി മുതൽ 12 മണി വരെ രജിസ്റ്റർ ചെയ്തത്. നാളെ മദ്യം വാങ്ങാനുള്ള പാസുകൾ ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യും.

കോവിഡ് 19 വ്യാപനം തടയാനുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ച് മദ്യവില്പനശാലകൾ പ്രവർത്തിക്കേണ്ടതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെയാകും മദ്യം ലഭ്യമാക്കുന്നത്. 1,168 കേന്ദ്രങ്ങൾവഴിയാണ്‌ വില്പന ആരംഭിക്കുന്നത്‌. ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള 265 ഉം കൺസ്യൂമർഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്പനശാലകളും കൂടാതെ 576 ബാർഹോട്ടലുകളും 291 ബിയർ‑വൈൻ പാർലറുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയുടെ ജില്ല തിരിച്ചുള്ള പട്ടിക www.ksbc.kerala.gov.inൽ ലഭ്യമാണ്. ബാർഹോട്ടലുകളിൽ നിന്നും ചില്ലറവില്പനശാലകളിൽനിന്നും മദ്യം പാഴ്സലായി മാത്രമേ ലഭിക്കൂ. ബിയർ‑വൈൻ പാർലറുകളിൽ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക.

Eng­lish Sum­ma­ry:Liquor Dis­tri­b­u­tion has been start­ed in the state through BevQ.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.