ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു. ഇതോടെ മദ്യശാലകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത് .മദ്യം വാങ്ങാനെത്തുന്നവര്‍ നിശ്ചിത അകലം പാലിച്ചു നില്‍ക്കണമെന്ന നിര്‍ദേശം പലയിടത്തും ലംഘിക്കപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അത്സമയം, കേരളവും പഞ്ചാബും അനുമതി നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ 150 കടകളാണ് തുറന്നത്. ഉത്തര്‍പ്രദാസില്‍ ഷോപ്പിങ് മാളുകളിലെ മദ്യാശാലകള്‍ തുറക്കില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനമാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
English Summary: Beverages opened in 8 states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.