Web Desk

തിരുവനന്തപുരം

May 29, 2020, 3:36 pm

ബെവ്‌ക്യു ആപ്പ് തുടരും: ബാറുകളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന

Janayugom Online
സുരേഷ് ചൈത്രം

മദ്യവില്പനക്കായ് നിർമിച്ച ബെവ്‌ക്യു ആപ്പ് തൽക്കാലം തുടരാൻ തീരുമാനമായി. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം

ആപ്പിന്റെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കാൻ സർക്കാർ നിർദ്ദേശം നൽകി. സ്റ്റാർട്ടപ്പ് കമ്പനി എന്ന പരിഗണനയാണ് നൽകിയത് എന്നാണ് വിശദീകരണം.ആപ്പിന്റെ പ്രവർത്തനത്തിൽ പിഴവ് സംഭവിച്ചതാണ് യോഗം വിളിച്ചത്. ബാക്കിയുള്ള ക്രമീകരണങ്ങൾ ബെവ്‌കോ എംഡി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യ വിതരണം തടപ്പെട്ടതിനെ തുടർന്ന് ചില ബാറുകളിൽ ടോക്കൺ ഇല്ലാതെ മദ്യം നൽകുന്നതായി പരാതി ലഭിച്ചതിനെ എക്‌സൈസ് മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം 45 കോടിരൂപയുടെ മദ്യമാണ് വിറ്റത്. ബെവ്‌കോ, കൺസ്യൂമർഫെഡ് ഷോപ്പുകളിലും ബാറുകളിലും ‚ബീയർ വൈൻ പാർലറുകളിലുമായാണ് ഇന്നലെ മദ്യ വിതരണം നടന്നത്. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ നിന്ന് മാത്രം രണ്ട് കോടി രൂപയുടെ മദ്യം വിറ്റു.

Eng­lish sum­ma­ry: BevQ app will continue

You may also like this video: